2009 ജൂലൈ 29, ബുധനാഴ്‌ച

ഇതാമ്മാ.... പോകരക്കാ

എന്റെ നാടാണ് മലപ്പൂറം അതു കൊണ്ടാണ് ഞാന്‍ എന്റെ നാടിനെ കുറിച് എഴുതുന്നത് .അതു പലരും തെറ്റിദ്ധരിക്കുന്നു. അത് എന്റെ കുഴപ്പമല്ല ഞാന്‍ അതിന് അരോടും പരിഭവിക്കാനും പോണില്ലാ.....
ഇവിടെ ഇന്നു ഞാന്‍ നിങളോട് ഒരു കഥ പറയാം നടന്ന സംഭവം ആണോ എന്ന് ചോദിചല്‍ അല്ല. ഒരു പക്ഷെ ആവാം…
കഥയാവുബോള്‍ ഇതു വെറും ഒരു കഥയായി മാത്രമെ കണകാകവൂ........

ഇന്ന് ഞായര്‍ ...എല്ലാ സ്കൂളുകള്‍ക്കും അവധിയാണ് അതു പൊലെ ഷുകൂറിന്റെ സ്കൂളിനും എന്നത്തെയും പോലെ അതി രാവിലെ സൂര്യ ഭഗവാന്‍ വടക്കന്‍ മലയുടെ മുകളിലൂടെ കയറി വരുന്നു. പോകര്‍ കക്കയുടെ വീടിന്റെ വലതു വശത്തെ ജനവാതിലിലൂടെ വെളിചം ഒന്നു അകത്തു കടന്നതും lനമ്മുടെ ഷുകൂര്‍ മോന്‍ ഒറ്റ തിരിചില്‍ എന്നിട്ട് ആരയോ പ്രാകി കൊണ്ട് കണ്ണൂകള്‍ ഇറുകി അടചു ശ്ശേ...
ആരാണ് ഈ ജനവാതില്‍ തുറന്നിട്ടത്,,,,..അതും മനസ്സില്‍ കരുതി കിടക്കുമ്പോള്‍ ..മുറ്റതു നിന്നോരുവിളി കൂയ് ഇവിടെ ആരൂല്ല്യ?... അന്ത്രുമാന്‍ കാകാന്റെ ശബ്ദമാണ് പല ചരക്കു കടക്കാരന്‍ അന്ത്രുമാന്‍ കാക എന്താണാവോ രവിലെ തന്നെ കെട്ടിയെടുത്തത്..കട കാരനാണങ്കിലും ഭയന്‍ങ്കര ബുദ്ധിയാണ് ..എന്നാണ്
ആളുടെ വിചാരം .ഒരു പക്ഷെ ആളുടെ പ്രശ്നമാവില്ല അളുടെ നാടിന്റെ പ്രശ്നമാവും
കാരണം അളുടെ നാടിനെ കുറിച്ച് പറയുകയാണങ്കില്‍ ഒരുപാട് പറയാനുണ്ട് ...ഒന്ന് ഞാന്‍ ഇവിടെ പറയാം (ബാക്കി പിന്നിട് ഒരിക്കല്‍ പറയാം) ആദ്യമായി ആ നാട്ടില്‍ ഒട്ടോറിക്ഷ വന്നപ്പോള്‍ ദജ്ജാലു വരുന്നെ എന്ന് പറഞു കൊണ്ട് നാട്ടൂ കാര് എല്ലാവരും കൂടി ഓടി കുറെ പേര്‌ കൊരഞി പാടതും കുറെ പേര്‌ വടക്കന്‍ മലയിലും അഭയാര്ത്തികളെ പൊലെ.. നില്‍ക്കന്നു എന്ത് ചെയ്യും..എല്ലാവരും എങിനെ ദജ്ജാലിനെ കൊല്ലാം എന്നു ചിന്തിചു. തല പുണ്ണാക്കുകയാണ് ..അപ്പോയാണ് നമ്മുടെ അന്ത്രുമാന്‍ കാക ആ മഹാ നഗ്ന സത്യവുമായി ഓടി വരുന്നത് വന്ന് സഡന്‍ ബ്രേക്ക് ഇട്ടു കൊണ്ട് ആളു പറഞ്ഞു
"അത് ദജ്ജാലല്ലാ അതാണ് ഓട്ടര്‍ചാ" ഓട്ടചയൊ...അതെന്തു കുന്തം .....അങിനെ നാട്ടുകാര് എല്ലാവരും കൂടി അന്ത്രുമാന്‍ കാക യുടെ കാര്‍മികത്വതില്‍ അവിടെ എത്തി ചിലര് തൊട്ടു നോക്കി ചിലര് പുല്ലരിഞ്ഞു കൊടുത്തു ചിലര് പശുവിനെ പട്ടിണികിട്ട് അതിനു കൊടുക്കാനുള്ള കാടി വെള്ളം എടുത്തു കൊണ്ടു വന്നു...അവസാനം ഇതിനു ജീവനില്ലാ എന്നു മന്‍സ്സിലാകാന്‍ ഒരഴ്ചയില്‍ അധികം എടുത്തു,,,,അങിനത്തെ നാടാണ് നമ്മുടെ ഒളവട്ടൂര് എന്ന മഹാ രാജ്യം അവിടുത്തെ ഒരു പ്രജയാണ്
നമ്മുടെ അന്ത്രുമാന്‍ കാക....എന്ന അന്ത്രു കാക..
അതു കൊണ്ട് തന്നെ ആള്‍ ബുദ്ദിയുടെ കാര്യത്തില്‍ അലുക്കാസിന്‍ പരസ്യം പോലെ "ഒരു പണതൂക്കം മുന്നില്‍ ആണ്" ആളുടെ രണ്ടാമത്തെ അമറല്‍ കേട്ടപൊയാണ് മറ്റൊരു സത്യം ഷുക്കുറിന് മന്‍സ്സിലായത് ,,, ഹ്മ്മ്മ്മ്മ്മ്മ്മ് ഉമ്മയുടെ കയ്യില്‍ നിന്നുള ആദ്യ അടിക്കുള്ള വക ആയിട്ടുണ്ട് നിക്കര് എല്ലാം നഞ്ഞിരിക്കുന്നു ഇന്നലെ രാത്രി നീട്ടി മുള്ളിയത് ഇവിടെ തന്നെ അയിരുന്നു എന്ന് അപ്പൊയാണ് ബോധ്യം വന്നത് .....പെട്ടന്ന് എഴുന്നേറ്റു ആരെയും കാണാതെ അടുത്തുള്ള കുളത്തില്‍ പോയി ഒരുകുളിയും പാസാക്കി ഉമ്മറതേക്ക് കയറിയ ഷുക്കുര് കാണുന്നത് അന്ത്രുമാന്‍ കാകയെ
ആണ് ആളു ഉമ്മയോട് പറയുകയാണ് "ഓന്നോട് മുയ്മന്നും തരാന്‍ പറ"
അപ്പോയാണ് എനിക്ക് കാര്യം പിടികിട്ടിയത് ആളു പറ്റ് കശ് വേടിക്കാന്‍ വന്നതാണ്
ആളു വേടിക്കും പോക്കരുക്കക്കനെ കണ്ടിട്ടേ..ആളു പൊവുകയെള്ളത്രെ ഹേ....പിന്നെ...ഞാന്‍ തന്നെ കണ്ടിട്ടില്ല എന്റെ ബാപ്പാനെ പിന്നെ ഇയാള്‍ കണ്ടിട്ടു പോകുള്ളൂന്ന്...അതു ശരി ആയിരുന്നു ഷുക്കൂര് മോന്‍ ഇതു വരെ ബാപ്പയെ കണ്ടിട്ടില്ല എന്നും രാത്രി 12 മണി ആവും പോകരുകാക്ക വീട്ടില്‍ എത്താന്‍ രാവിലെ ബങ്ക് വിളികുന്നതിനു മുന്‍ബ് ആളു വീടുക്കാലി ആക്കും .... പിന്നെയ് എങിനെ ഷുക്കുര്‍ മോന്‍ കാണും. ഉമ്മ കഴിവതും ഒഴിവ് കഴിവ് പറയുന്നുണ്ട് ... അതെന്നും അങ് ഏല്‍കുന്നില്ലാ.... അതിനു ഒരു കാരണവും ഉണ്ട് ഇവിടെ അടുത്ത് ഒരിക്കല്‍ അവിടെ നിന്നു പറ്റു വാങിയ നമ്മുടെ അയല്‍കാരന്‍ അസ് ലം കാക്ക എല്ലാ ദിവസവും 20 പറ്റി 30 പറ്റി എന്ന് എഴുതിച് ഒരു ദിവസം പൈസ ചോദിച്ചപ്പോള്‍ പറയുക യാണ് "ഇല്ല കിട്ടും പോലെ വെടിച്ചൊ"! എന്ന് അവസാനം അന്ത്രുമാന്‍ കാകക്ക് മനസ്സിലായി അത് കിട്ടില്ലന്ന് അപ്പോ അന്ത്രുമാന്‍ കാക പറ്റി പറ്റി എന്നുള്ളത് അങ് മാറ്റി അവിടെ ച്ചു കൂട്ടി പറ്റിച്ചു ... പറ്റിച്ചു ...എന്നാക്കി മാറ്റി അതു പൊലെ ച്ചു എന്ന് കൂട്ടാന്‍ പറയുമോ എന്നു പേടിചാണ് അന്ത്രുമാന്‍ കാക്കയുടെ ഈ വരവ്....



തുടരും .....

നിങളുടെ കമാന്റുകള്‍ ആണ് തുടന്ന് എഴുതാനുള്ള എന്റെ പ്രചോദനം... ...