2010 ജൂൺ 1, ചൊവ്വാഴ്ച

ഇതാമ്മാ.... പോകരക്കാ ഭാഗം രണ്ടു

പ്രിയ സുഹ്രത്തുക്കളെ
ഇതാമ്മാ.... പോകരക്കാ
യുടെ ഒന്നാം ഭാഗം വയിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് അതു വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...




അന്ത്രുമാന്‍ കാക്കയെ എങിനെ പിരിച്ചുവിടാം എന്നു ആലോചിക്കുന്നതിനിടയില്‍ ഉമ്മ എനിക് ചായയും ചപ്പാത്തിയും തന്നു ...ചപ്പാത്തിയും ഇമ്മാഅ ഞാനിപ്പം ബര എന്നും പറഞ്ഞ്
ഒറ്റ ചാട്ടം അടുക്കള വഴി ... പറമ്പിലെക്ക് പിന്നെ
ഇനി എന്ത് ? അതായി എന്റെ ചിന്ത.. ഇന്നു ഞായര്‍ ആണ് സ്കൂള്‍
ഇല്ലാത്തത് കൊണ്ട് ഒരു വിഷമം ...ആ അപ്പോയാണ് ഷുക്കുര്‍ മോന്‍ അലോചിചത് ഇന്നു സൈക്കിള്‍ വടകക്ക് എടുക്കാം എന്നു അബു പറഞ്ഞിരുന്നു ,, അവിടെ വരെ പോയലൊ...
അവന്റെ ബാപ്പ ഒറ്റകണ്ണന്‍ ഫൈസല്‍ കാക്ക അവിടെ ഉണ്ടങ്കില്‍ കഴിഞ്ഞു ....അബു വിനെ പറ്റി ആലോചിച് അബു വിന്റെ വീട് എത്തിയത് അറിഞില്ല .. ചുറ്റു പാടും ഒന്നു നോക്കി അവനെ കാണാന്‍
ഇല്ല .. അവന്റെ സ്തിരം സംങ്കേമായ വിറകു പുരയില്‍ നോക്കി അവിടെ ആകെ ഇരുട്ട്

ഇരുട്ടത്ത് പിന്നെ അവനെ കണാന്‍ ദൈവത്തിനുമാത്രമെ കഴിയൂ ....

പെട്ടന്നാണ് പിറകില്‍ നിന്ന് ഒരുവിളി" ജ്ജ് ആരെ നൊക്കുണെ" ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍
കണ്ടത് അബു വിന്റെ ബാപ്പ ഒറ്റകണ്ണന്‍ ഫൈസല്‍ കാക്ക ...
അത് പിനെ,,,, പിന്നെ....
ജ്ജ് ആ ബല്ലല് അബുജാഹിലിനെ നോക്ക്ണെ.... ഓന്‍ ബ്ടെ ഇല്ല്യയ..

ഓനെ ഞാന് ബ്ടെ അട്ത്ത് ബരെ പര്ഞ് അയച്ക്ക്ണ്....ഇപ്പം ബരും..
ഇതു കേട്ടതും ഷുക്കുര് മെല്ലെ ഊരി

സ്വന്തം ബാപ്പ മൊനെ അബു ജാഹില്‍ എന്നു വിളിക്കമ്മോ... എന്ന് അലൊചിച്ച്
നടക്കുന്നതിനിടയില്‍ അതാ വരുന്നു അബു ...ഇന്ന് ഇത് ഇവനോട് പറഞ്ഞിട്ട് തന്നെ കാര്യം...
ഷുക്കൂര്‍ അബുവിനോട് ഒന്റെ ഉപ്പ അബു ജാഹില്‍ എന്നു വിലിച്ചത് വലിയ കാര്യത്തില്‍ പറഞ്ഞു...
എല്ലാം കേട്ടിട്ടും അവനെരു കുലുകവും ഇല്ല....


അങിനെ സംസരികുന്നതിനിടയില്‍ സൈക്കില്‍ എടുക്കണ്ടെ ? എന്ന് ഷുക്കുര്‍ ചോദിചു .
അത് നാളെ എടുക്കാം നാളെ ഹര്ത്താല്‍ ആണ് സ്കൂള്‍ ഇല്ലാ.... ങേ....
എന്താ ഈ ഹര്‍ത്താല്‍ ?....... അത് ചില രഷ്ട്രീയ പാര്‍ട്ടികളുടെ കലാ പരിപാടി
യാണന്ന് പിന്നീട് അറിഞ്ഞു.
അങിനെ സൈക്കിളെടുക്കല്‍ മാറ്റി വെക്കപെട്ടു ,
അന്ന് വൈകുന്നേരം ഷുകൂ‌‌‌ര്‍ വീട്ടില്‍ എത്തി ഉമ്മയോട് അബു ന്റെ ബപ്പ അബുവിനെ
അബു ജാഹില്‍ എന്ന് വിളിക്കുന്നത് എന്ന് പറഞ്ഞു അപ്പോള്‍ അവന്റെ ഉമ്മ പറഞ്ഞു
അത് ഓന്റെ കയ്യിലിരിപ്പ് കൊണ്ടാ...ഓന് എത്ത്നാണ് അബൂന്ന് പേരിട്ടത് എന്ന് അനക്ക്
അറിയോ..ഓന്
നല്ല കുട്ടി അയി വരികയാണങ്കില്‍ അബു ബക്കര് എന്നും വെടക്കയി ആണ് വരുന്നത്
എങ്കില്‍ അബു ജാഹില്‍ എന്നും വിളിക്കാം എന്നാണ് ഓന്റെ ബാപ്പ പറഞ്ഞത് ....

അന്നത്തെ രാത്രിയും അകലെ പിടഞ്ഞു തീരുന്ന ചിറകടിയൊച്ചകളാല് നടുങ്ങുന്ന രാത്രി യായി കൊണ്ട് കന്നു പോയി ...

പകല്‍....പകല് സര്‍പ്പസൗന്ദര്യത്തിന്റെ വജ്രവീചികളാല് കണ്‍കുത്തുന്നു അഥവാ സൂര്യ ഭഗവാന്‍ വടക്കന്‍ മലയുടെ മുകളിലൂടെ വീണ്ടും കയറി വരുന്നു...
ഒന്ന് എഴുന്നേറ്റു......അടുത്തുള്ള കസേരയുടെ കൈയില്‍ വലത്തേ കൈമുട്ടുവെച്ചു കൈപ്പത്തിയില്‍ താടിയൂന്നി അവന്‍ ജാലകത്തിലൂടെ അനന്തമായ ആകാശത്തിലേക്കു നോക്കി......
അബു പട്ടം പറത്താന്‍ പോയിട്ടില്ല അല്ലങ്കില്‍ അവിടെ എന്തെങ്കിലും കണ്ടെനെ....

പല്ലുതേക്കാന്‍ പുറത്തേക്ക് ഇറങിയ ഷുക്കൂറ് കാണുന്നത് ചാരുകസേ‌‌യില്‍ ഒരാള്‍ ഇരിക്കുന്നു....
ആരിത് ഇനി

അന്ത്രുമാന്‍ കാകയുടെ ആരെങ്കിലും ആണോ ഹെ അല്ല...
അയാള്‍ എന്നെ വിളിചു ഞാന്‍ പോയില്ലാ....

അപ്പോള്‍ ഉമ്മ ഉണ്ട് ചായയുമായി വന്ന് കെടുക്കുന്നു...
എന്നിട്ട്
ഉമ്മ പറഞ്ഞു ഇതാ അന്റെ ബപ്പാന്ന്
എടുത്ത വഴിക്ക് ഷുക്കുറ് ചോദിച്ചു......
" അപ്പോ ദാ മ്മാ പോക്കരാക്ക"



കാലം.....
പ്രകൃതി തന്നെ കൈവെടിഞ്ഞിരിക്കുന്നു. കാലത്തിന്റെ അധീശശക്‌തിയെ തകര്‍ത്ത്‌, ജീവിതത്തെ കലാപമാക്കി മാറ്റുന്ന കാലത്തിന്റെ മുന്നില്‍ അടിതെറ്റി വീഴുന്ന മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങള്‍, ദയനീയ വിലാപങ്ങള്‍...

എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
കാലം.....ആരോടും ഒന്നും ചോദികാതെ കടന്നു പോയി
ഇന്ന് ഷുക്കൂ‌‌ര്‍ നമ്മുടെ പഴയ ഷുക്കുര്‍ അല്ല

തുടരും

2009 ജൂലൈ 29, ബുധനാഴ്‌ച

ഇതാമ്മാ.... പോകരക്കാ

എന്റെ നാടാണ് മലപ്പൂറം അതു കൊണ്ടാണ് ഞാന്‍ എന്റെ നാടിനെ കുറിച് എഴുതുന്നത് .അതു പലരും തെറ്റിദ്ധരിക്കുന്നു. അത് എന്റെ കുഴപ്പമല്ല ഞാന്‍ അതിന് അരോടും പരിഭവിക്കാനും പോണില്ലാ.....
ഇവിടെ ഇന്നു ഞാന്‍ നിങളോട് ഒരു കഥ പറയാം നടന്ന സംഭവം ആണോ എന്ന് ചോദിചല്‍ അല്ല. ഒരു പക്ഷെ ആവാം…
കഥയാവുബോള്‍ ഇതു വെറും ഒരു കഥയായി മാത്രമെ കണകാകവൂ........

ഇന്ന് ഞായര്‍ ...എല്ലാ സ്കൂളുകള്‍ക്കും അവധിയാണ് അതു പൊലെ ഷുകൂറിന്റെ സ്കൂളിനും എന്നത്തെയും പോലെ അതി രാവിലെ സൂര്യ ഭഗവാന്‍ വടക്കന്‍ മലയുടെ മുകളിലൂടെ കയറി വരുന്നു. പോകര്‍ കക്കയുടെ വീടിന്റെ വലതു വശത്തെ ജനവാതിലിലൂടെ വെളിചം ഒന്നു അകത്തു കടന്നതും lനമ്മുടെ ഷുകൂര്‍ മോന്‍ ഒറ്റ തിരിചില്‍ എന്നിട്ട് ആരയോ പ്രാകി കൊണ്ട് കണ്ണൂകള്‍ ഇറുകി അടചു ശ്ശേ...
ആരാണ് ഈ ജനവാതില്‍ തുറന്നിട്ടത്,,,,..അതും മനസ്സില്‍ കരുതി കിടക്കുമ്പോള്‍ ..മുറ്റതു നിന്നോരുവിളി കൂയ് ഇവിടെ ആരൂല്ല്യ?... അന്ത്രുമാന്‍ കാകാന്റെ ശബ്ദമാണ് പല ചരക്കു കടക്കാരന്‍ അന്ത്രുമാന്‍ കാക എന്താണാവോ രവിലെ തന്നെ കെട്ടിയെടുത്തത്..കട കാരനാണങ്കിലും ഭയന്‍ങ്കര ബുദ്ധിയാണ് ..എന്നാണ്
ആളുടെ വിചാരം .ഒരു പക്ഷെ ആളുടെ പ്രശ്നമാവില്ല അളുടെ നാടിന്റെ പ്രശ്നമാവും
കാരണം അളുടെ നാടിനെ കുറിച്ച് പറയുകയാണങ്കില്‍ ഒരുപാട് പറയാനുണ്ട് ...ഒന്ന് ഞാന്‍ ഇവിടെ പറയാം (ബാക്കി പിന്നിട് ഒരിക്കല്‍ പറയാം) ആദ്യമായി ആ നാട്ടില്‍ ഒട്ടോറിക്ഷ വന്നപ്പോള്‍ ദജ്ജാലു വരുന്നെ എന്ന് പറഞു കൊണ്ട് നാട്ടൂ കാര് എല്ലാവരും കൂടി ഓടി കുറെ പേര്‌ കൊരഞി പാടതും കുറെ പേര്‌ വടക്കന്‍ മലയിലും അഭയാര്ത്തികളെ പൊലെ.. നില്‍ക്കന്നു എന്ത് ചെയ്യും..എല്ലാവരും എങിനെ ദജ്ജാലിനെ കൊല്ലാം എന്നു ചിന്തിചു. തല പുണ്ണാക്കുകയാണ് ..അപ്പോയാണ് നമ്മുടെ അന്ത്രുമാന്‍ കാക ആ മഹാ നഗ്ന സത്യവുമായി ഓടി വരുന്നത് വന്ന് സഡന്‍ ബ്രേക്ക് ഇട്ടു കൊണ്ട് ആളു പറഞ്ഞു
"അത് ദജ്ജാലല്ലാ അതാണ് ഓട്ടര്‍ചാ" ഓട്ടചയൊ...അതെന്തു കുന്തം .....അങിനെ നാട്ടുകാര് എല്ലാവരും കൂടി അന്ത്രുമാന്‍ കാക യുടെ കാര്‍മികത്വതില്‍ അവിടെ എത്തി ചിലര് തൊട്ടു നോക്കി ചിലര് പുല്ലരിഞ്ഞു കൊടുത്തു ചിലര് പശുവിനെ പട്ടിണികിട്ട് അതിനു കൊടുക്കാനുള്ള കാടി വെള്ളം എടുത്തു കൊണ്ടു വന്നു...അവസാനം ഇതിനു ജീവനില്ലാ എന്നു മന്‍സ്സിലാകാന്‍ ഒരഴ്ചയില്‍ അധികം എടുത്തു,,,,അങിനത്തെ നാടാണ് നമ്മുടെ ഒളവട്ടൂര് എന്ന മഹാ രാജ്യം അവിടുത്തെ ഒരു പ്രജയാണ്
നമ്മുടെ അന്ത്രുമാന്‍ കാക....എന്ന അന്ത്രു കാക..
അതു കൊണ്ട് തന്നെ ആള്‍ ബുദ്ദിയുടെ കാര്യത്തില്‍ അലുക്കാസിന്‍ പരസ്യം പോലെ "ഒരു പണതൂക്കം മുന്നില്‍ ആണ്" ആളുടെ രണ്ടാമത്തെ അമറല്‍ കേട്ടപൊയാണ് മറ്റൊരു സത്യം ഷുക്കുറിന് മന്‍സ്സിലായത് ,,, ഹ്മ്മ്മ്മ്മ്മ്മ്മ് ഉമ്മയുടെ കയ്യില്‍ നിന്നുള ആദ്യ അടിക്കുള്ള വക ആയിട്ടുണ്ട് നിക്കര് എല്ലാം നഞ്ഞിരിക്കുന്നു ഇന്നലെ രാത്രി നീട്ടി മുള്ളിയത് ഇവിടെ തന്നെ അയിരുന്നു എന്ന് അപ്പൊയാണ് ബോധ്യം വന്നത് .....പെട്ടന്ന് എഴുന്നേറ്റു ആരെയും കാണാതെ അടുത്തുള്ള കുളത്തില്‍ പോയി ഒരുകുളിയും പാസാക്കി ഉമ്മറതേക്ക് കയറിയ ഷുക്കുര് കാണുന്നത് അന്ത്രുമാന്‍ കാകയെ
ആണ് ആളു ഉമ്മയോട് പറയുകയാണ് "ഓന്നോട് മുയ്മന്നും തരാന്‍ പറ"
അപ്പോയാണ് എനിക്ക് കാര്യം പിടികിട്ടിയത് ആളു പറ്റ് കശ് വേടിക്കാന്‍ വന്നതാണ്
ആളു വേടിക്കും പോക്കരുക്കക്കനെ കണ്ടിട്ടേ..ആളു പൊവുകയെള്ളത്രെ ഹേ....പിന്നെ...ഞാന്‍ തന്നെ കണ്ടിട്ടില്ല എന്റെ ബാപ്പാനെ പിന്നെ ഇയാള്‍ കണ്ടിട്ടു പോകുള്ളൂന്ന്...അതു ശരി ആയിരുന്നു ഷുക്കൂര് മോന്‍ ഇതു വരെ ബാപ്പയെ കണ്ടിട്ടില്ല എന്നും രാത്രി 12 മണി ആവും പോകരുകാക്ക വീട്ടില്‍ എത്താന്‍ രാവിലെ ബങ്ക് വിളികുന്നതിനു മുന്‍ബ് ആളു വീടുക്കാലി ആക്കും .... പിന്നെയ് എങിനെ ഷുക്കുര്‍ മോന്‍ കാണും. ഉമ്മ കഴിവതും ഒഴിവ് കഴിവ് പറയുന്നുണ്ട് ... അതെന്നും അങ് ഏല്‍കുന്നില്ലാ.... അതിനു ഒരു കാരണവും ഉണ്ട് ഇവിടെ അടുത്ത് ഒരിക്കല്‍ അവിടെ നിന്നു പറ്റു വാങിയ നമ്മുടെ അയല്‍കാരന്‍ അസ് ലം കാക്ക എല്ലാ ദിവസവും 20 പറ്റി 30 പറ്റി എന്ന് എഴുതിച് ഒരു ദിവസം പൈസ ചോദിച്ചപ്പോള്‍ പറയുക യാണ് "ഇല്ല കിട്ടും പോലെ വെടിച്ചൊ"! എന്ന് അവസാനം അന്ത്രുമാന്‍ കാകക്ക് മനസ്സിലായി അത് കിട്ടില്ലന്ന് അപ്പോ അന്ത്രുമാന്‍ കാക പറ്റി പറ്റി എന്നുള്ളത് അങ് മാറ്റി അവിടെ ച്ചു കൂട്ടി പറ്റിച്ചു ... പറ്റിച്ചു ...എന്നാക്കി മാറ്റി അതു പൊലെ ച്ചു എന്ന് കൂട്ടാന്‍ പറയുമോ എന്നു പേടിചാണ് അന്ത്രുമാന്‍ കാക്കയുടെ ഈ വരവ്....



തുടരും .....

നിങളുടെ കമാന്റുകള്‍ ആണ് തുടന്ന് എഴുതാനുള്ള എന്റെ പ്രചോദനം... ...

2008 നവംബർ 12, ബുധനാഴ്‌ച

2008 ഒക്‌ടോബർ 5, ഞായറാഴ്‌ച

കുതിരപുറത്ത് ഒരു കഴുത

ലോകക്രമം !

പ്രാവൊരു ഉറക്കം തൂങ്ങിപ്പക്ഷിയാണെന്നാരാണു പറഞ്ഞത്‌ ?
പ്രാവും കാക്കയുമായി യുദ്ധം ചെയ്തതിനു ഞാന്‍ സാക്ഷിയാണ്‌
അതും ഒരു തണുത്ത ബിസ്കറ്റ്‌ കഷണത്തിനു വേണ്ടി
പക്ഷെ, ഞാന്‍ കാക്കയുടെ പക്ഷത്തായിരുന്നു.
ഈ നാശം പിടിച്ച പ്രാവായിരുന്നല്ലോ
എന്റെ വെളുത്ത ഷര്‍ട്ടില്‍ കാഷ്ടിച്ചു വെച്ചത്‌
മകനൊരു നേതാവ്‌, അവന്‍ പ്രതികരിച്ചതിങ്ങനെ -
"അച്ഛാ, പ്രാവ്‌ സമാധാനത്തിന്റെ പ്രതീകമാണ്‌,
ലോകസമാധാനം നീണാള്‍ വാഴണ്ടേ ?"
"മോനെ, ബസ്സിനു കല്ലെറിഞ്ഞതിനു നിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചോടാ"
കോളേജ്‌ ഗേള്‍ മോള്‍ക്കിതൊരു സിനിമാപ്പടം - കാക്ക ! കാക്ക !!
പെണ്ണേ നിന്റെ പാവാടയുടെ ഇറക്കമിനിയും കുറയ്ക്കല്ലേടീ സാനിയാ മിര്‍സേ !
"കുഞ്ഞുമോന്‍ വീരേന്ദ്ര സെവാഗൊരു നഴ്‌സറിപ്പാട്ടുദ്ധരിച്ചു -
"അയ്യോ കാക്കേ പറ്റിച്ചോ "
"മക്കളേ കാക്ക പ്രകൃതിയുടെ തോട്ടിയാണ്‌" ഭാര്യ സഹായത്തിനെത്തി.
( ഇപ്പോഴാണവളൊരു യഥാര്‍ഥ ഭാര്യയായാത്‌)
യുദ്ധം തീരാനിതൊന്നും പോരായിരുന്നു, യുദ്ധം തുടര്‍ന്നു.
ഒടുവില്‍ യുദ്ധത്തില്‍ ജയിച്ചതോ ?
അയല്‍ക്കാരന്‍ ശത്രുവിന്റെ പൂവന്‍കോഴിയും.
ഇതാണല്ലോ ഇന്നത്തെ ലോകക്രമം !